പാലാ: വെസ്റ്റ് ബംഗാളിലെ ഡാർജലി ങ്ങിൽ നിന്ന് വച്ച് നടന്ന ഓൾ ഇന്ത്യ ഹിമാലയ മൗൺഡനിയറിങ്ങ് ക്യാമ്പിൽ പങ്കെടുത്ത് സെൻ്റ് തോമസ് കോളേജിലെ എൻ. സി. സി. നേവൽ വിംഗ് ലീഡിങ്ങ് കേഡറ്റ് എൽനാഥ് റെജി കോളേജിന്റെ അഭിമാനതാരകമായി.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 24 വരെ ഒരു മാസം നീണ്ടുനിന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കേഡറ്റുകളാണ് ഈ അഡ്വവൻജറസ്സ് ട്രക്കിങ് ക്യാമ്പിൽ പങ്കെടുത്തത്. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച് എൽനാദ് റെജി ഉൾപ്പെടെ 3 കേഡറ്റുകൾക്കാണ് ഓൾ ഇന്ത്യ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ മൗൺഡനിയറിങ്ങ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.









