image

ന്യൂഡല്‍ഹി: പാലാ സെന്റ് തോമസ് കോളജിന്റെ ഡല്‍ഹിയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്‌സ്) ജോര്‍ജ് കള്ളിവയലിലും ജനറല്‍ സെക്രട്ടറിയായി സിഐഎസ്‌സിഇ ചീഫ് എക്‌സിക്യുട്ടീവ് ജോസഫ് ഇമ്മാനുവലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: ഷാജി തോമസ്, ട്രഷറര്‍: കെ.കെ. ജോര്‍ജ് എഫ്‌സിഎ, ജോയിന്റ് സെക്രട്ടറി: ഷിനു ജോസഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റി: അഡ്വ. അഗസ്റ്റിന്‍ പീറ്റര്‍, ഡോ. കെ.എസ്. സെബാസ്റ്റിയന്‍, അഡ്വ. വില്‍സ് മാത്യൂസ്, ജിജോ ജോസഫ്, ജോര്‍ജ് ലോറന്‍സ്.
എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫീസേഴ്‌സ് ക്ലബില്‍ നടന്ന ഡല്‍ഹിയിലെ പാലാ സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ഫാ. ജോസ് കോഴാംതടം എസ്‌ജെ, അഗസ്റ്റിന്‍ പീറ്റര്‍, ജോര്‍ജ് കള്ളിവയലില്‍, ജോസഫ് ഇമ്മാനുവേല്‍, ഷാജി തോമസ്, കെ.കെ. ജോര്‍ജ്, വില്‍സ് മാത്യൂസ്, ഡോ. കെ.എസ്. സെബാസ്റ്റിയന്‍, മാത്യു കുര്യന്‍, സിറിയക് ജോര്‍ജ്, സിബിച്ചന്‍ മണിയങ്ങാട്ട്, പ്രിന്‍സ് ജോര്‍ജ്, ഷിനു ജോസഫ്, ജോര്‍ജ് ലോറന്‍സ്, ഷിജു തോമസ്, ബിജു മാത്യു, ജോബി അഗസ്റ്റിന്‍, ജിജോ ജോസഫ്, സിബി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡല്‍ഹിയിലുള്ള പാലാ സെന്റ് തോമസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, പാര്‍ലമെന്റ് അംഗമായ ആന്റോ ആന്റണി തുടങ്ങിയവരെ പങ്കെടുപ്പിച്ച് കേരളപ്പിറവി ദിനാഘോഷവും ക്രിസ്മസ് പുതുവല്‍സര ആഘോഷവും ദേശീയ തലസ്ഥാനത്തു വിപുലമായി നടത്താന്‍ യോഗം തീരുമാനിച്ചു. 1960കള്‍ മുതല്‍ സമീപകാലം വരെ പാലാ സെന്റ് തോമസ് കോളജില്‍ വിവിധ കോഴ്‌സുകള്‍ പഠിച്ച കാലത്തെ ഓര്‍മകള്‍ അംഗങ്ങള്‍ അനുസ്മരിച്ചു. പാലാ കോളജില്‍ നിന്നു കിട്ടിയ അടിത്തറയാണു ജീവിതവിജയം നേടുന്നതില്‍ മുഖ്യമായതെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബറില്‍ പാലായില്‍ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.

Share This Story, Choose Your Platform!

Share This Story,

Latest News